Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന  ഇടിയുന്നു; സാമ്പത്തിക മാന്ദ്യം ഇങ്ങെത്തിയോ?

മുംബൈ- രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ രൂപ അണ്‍ഡിഫൈന്‍ഡ്, പേജ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പനാ നിരക്കെല്ലാം വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയില്‍ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
മുന്‍ ഫെഡറല്‍ റിസര്‍വ് മേധാവി അലന്‍ ഗ്രീന്‍സ്പാന്റെ ഒരു സിദ്ധാന്തമുണ്ട്. പുരുഷന്മാരുട അടിവസ്ത്രമാണ് ഏറ്റവും സ്വകാര്യമായ വസ്ത്രം. അതുകൊണ്ട് തന്നെ സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കുന്നൊരു വ്യക്തി പഴയ അടിവസ്ത്രം മാറ്റി പുതിയത് വാങ്ങില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ഡിസംബര്‍ 2022 ന്റെ അവസാനത്തോടെ 55% ന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോക്കിയുടെ ഉടമകളായ പേജ് ഇന്‍ഡസ്ട്രീസ്, ലക്‌സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പന കഴിഞ്ഞ പാദത്തില്‍ നിന്ന് ഇക്കുറി താഴേക്ക് വീണപ്പോള്‍, രൂപ അണ്‍ഡിഫൈന്‍ഡിന്റേയും ലക്‌സ് ഇന്‍ഡ്‌സ്ട്രീസിന്റേയും ഓഹരി വില 4,647 രൂപയില്‍ നിന്ന് 70 ഇടിഞ്ഞിരിക്കുകയാണ്.
മാര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസറുമായ സൗരഭ് മുഖര്‍ജിയുടെ കോഫി-കാന്‍ സമീപനം പ്രകാരം (കഴിഞ്ഞ കാലങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്ത കമ്പനികളുടെ ഓഹരിയില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നടത്തുന്ന രീതി), പേജ് ഇന്‍സ്ട്രീസാണ് അദ്ദേഹത്തിന്റെ പട്ടികയില്‍ ആദ്യം ഇടം നേടിയിരിക്കുന്ന കമ്പനി. മാര്‍സലസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മുഖര്‍ജിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നതും പേജ് ഇന്‍ഡസ്ട്രീസ് തന്നെയാണ്.
42,834.50 കോടി രൂപയുടെ മാര്‍ക്കറ്റ് വാല്വേഷനുള്ള പേജ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ അടിവസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പേജ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക റിട്ടേണില്‍ 10.8% ന്റെ വര്‍ധനയായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരിക്ക് പിന്നാലെ ബ്രാന്‍ഡഡ് അടിവസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയതായിരുന്നു ഇതിന് കാരണം. കുറഞ്ഞ നിര്‍മാണ ചെലവ് കൊണ്ട് തന്നെ കമ്പനിയുടെ മൊത്തം റിട്ടേണ്‍ 16.1% ആയി ഉയര്‍ന്നു. എന്നാല്‍ മൂന്നാം പാദത്തോടെ കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടാവുകയും നാലാം പാദത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടാത്ത അവസ്ഥ വരികയും ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തോടെ മാത്രമേ കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് എത്തുകയുള്ളുവെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ പറഞ്ഞത് പോലെ, അടിവസ്ത്ര വില്പനയാണ് ഭാവിയില്‍ സാമ്പത്തിക രംഗം എങ്ങനെ മാറിമറിയും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.

Latest News