ഹോങ്കോംഗ്- മാര്‍ച്ച് 1 മുതല്‍ ഹോങ്കോംഗ് കോവിഡ് -19 മാസ്‌ക് മാന്‍ഡേറ്റ് റദ്ദാക്കി. ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ലീയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന മാസ്‌ക് മാന്‍ഡേറ്റുകളില്‍ ഒന്നിന് അവസാനമായി. 945 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹോങ്കോങ്ങില്‍ മാസ്‌ക് നിര്‍ത്തലാക്കുന്നത് എന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദര്‍ശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
മാര്‍ച്ച് 1 മുതല്‍ നടപടി പ്രാബല്യത്തില്‍ വരുമെന്ന് ജോണ്‍ ലീ പറഞ്ഞു, ''ഇന്നു മുതല്‍ ഞങ്ങള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.'' എന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് മഹാമാരിയില്‍ പുറകോട്ട് പോയ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുവരാനും വിനോദസഞ്ചാരികളെയും ബിസിനസുകളെയും തിരികെ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ''ഹലോ ഹോങ്കോങ്'' എന്ന പേരില്‍ ഒരു കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്