ദമാം- സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് നജാമിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ദമാം ദക്ഷിണ മേഖല കമ്മിറ്റി അനുശോചിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക കലാരംഗത്ത് ഏറെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്ന വ്യകതിയാണ്.
വർഷങ്ങളായി ദമാമിൽ ഒരു പ്രമുഖ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കേരളത്തിന്റെ മുൻ ഡി.ജി.പി ഒ.എം. ഖാദറിന്റെ മകനാണ് നജാം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് ആഷിഫ് കൊല്ലവും, ജനറൽ സെക്രട്ടറി അബ്ദുല്ല സൈഫുദ്ദീൻ തിരുവനന്തപുരവും അനുശോചന കുറിപ്പിൽ പറഞ്ഞു.