കോഴിക്കോട്- മെഡിക്കല്‍കോളജിന് മുമ്പില്‍ ഹര്‍ഷീന നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസത്തില്‍. സമരം മൂന്നുദിവസത്തിലേക്ക് കടന്നപ്പോഴും സര്‍ക്കാരോ ആരോഗ്യമന്ത്രിയോ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ ഹര്‍ഷീന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വയറില്‍ കത്രക തുടങ്ങിയ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം, അഞ്ചുവര്‍ഷമായി അനുഭവിക്കുന്ന യാതനകള്‍ക്ക് അറുതി വേണം, അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ഷീന പരാതി നല്‍കിയത്.
അഞ്ചുവര്‍ഷം വയറ്റില്‍ കത്രികയുമായി ജീവിച്ച ഹര്‍ഷീന നീതിയുടെ വാതിലുകളെല്ലാം അടഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുമ്പില്‍ നിരാഹാര സമരം തുടങ്ങിയത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോഴിക്കോട് അടിവാരം മുപ്പതേക്ര കരിമ്പിലാകുന്ന് വീട്ടില്‍ ഹര്‍ഷീന (32) കോഴിക്കോട് മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിനുമുന്നില്‍ സമരം തുടങ്ങിയത്. സര്‍ക്കാരില്‍ നിന്ന് ഇടപെടലുകളുണ്ടാവുന്നില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് ഹര്‍ഷീന പറയുന്നു. നിരവിധി മനുഷ്യാവകാശപ്രവര്‍ത്തകരും സാമൂഹിക സംഘടനകളും ഹര്‍ഷീനയുടെ സമരത്തിന് പിന്തുണയുമായിട്ടെത്തിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)