Sorry, you need to enable JavaScript to visit this website.

ഇരകളെ കണ്ടെത്താന്‍ ബേബി സിറ്റിംഗ്; ഒരു മാസം പ്രായമായ കുഞ്ഞിനെവരെ പീഡിപ്പിച്ചു

കൊളോണ്‍- ഓണ്‍ലൈനില്‍ ബേബി സിറ്റിംഗ് പരസ്യം നല്‍കി കുട്ടികളെ കണ്ടെത്തി ഒരു മാസം പ്രായമായ കുഞ്ഞിനെ പോലും പീഡിപ്പിച്ച 45 വയസ്സായ ജര്‍മന്‍കാരന് കോടതി ശിക്ഷ വിധിച്ചു. മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും തങ്ങള്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞ കേസിലാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തയാള്‍ക്ക് 14 വര്‍ഷവും ആറുമാസവും തടവ് ശിക്ഷ വിധിച്ചത്. ജര്‍മ്മന്‍ നിയമപ്രകാരം സാധാരണയായി അനുവദനീയമായ പരമാവധി ദൈര്‍ഘ്യമാ 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പ്രാദേശിക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാലും ഇയാളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന് കൊളോണിലെ കോടതി ഉത്തരവിട്ടു.
കുട്ടികളെയും കൗമാരക്കാരെയും ദുരുപയോഗം ചെയ്തതായി ഇയാള്‍ സമ്മതിച്ചിരുന്നു. സങ്കല്‍പ്പിക്കാനാവാത്ത ക്രൂരതയുടെ വീഡിയോകളും ചിത്രങ്ങളും ഇയാള്‍ ഷെയര്‍ ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2005 നും 2019 നും ഇടയില്‍ 13 കുട്ടികള്‍ക്കെതിരെ 120 ലധികം ലൈംഗിക പീഡനക്കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് ഒരു മാസമാണ് പ്രായം.
വിചാരണയ്ക്കിടെ പ്രതി ആരോപണങ്ങള്‍ സമ്മതിച്ചതായും പ്രതിതന്നെ നിന്ദ്യമെന്ന് പറഞ്ഞതായും ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി റുമ റിപ്പോര്‍ട്ടില്‍ പറയുന്നു. 21 അവസാനത്തോടെ വെര്‍മെല്‍സ്‌കിര്‍ചെന്‍ പട്ടണത്തില്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് റെയ്ഡ് നടക്കുന്ന സമയത്ത് പ്രതി സഹപ്രവര്‍ത്തകരുമായ വീഡിയോ കോളിലായിരുന്നുവെന്ന് ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News