Sorry, you need to enable JavaScript to visit this website.

ലയനത്തിന് ശേഷം വിസ്താര ഇല്ല, എയര്‍ ഇന്ത്യ മാത്രം

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ, വിസ്താര ലയനത്തിന് ശേഷം എയര്‍ലൈന്‍സിന്റെ പേരില്‍ എയര്‍ ഇന്ത്യ എന്ന് മാത്രമേ ഉണ്ടാകൂ എന്ന് ചെയര്‍മാന്‍ കാംബെല്‍ വില്‍സന്‍. ലയനം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും. എന്നാല്‍ പേരില്‍നിന്ന് വിസ്താര ഒഴിവാക്കും. അതേസമയം, വിസ്താരയുടെ പൈതൃകം നിലനിര്‍ത്താന്‍ ചില സര്‍വീസുകള്‍ക്ക് ആ പേര് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'ഗ്രൂപ്പില്‍ ഒരു ഫുള്‍ സര്‍വീസ് എയര്‍ലൈനും കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനും ആണ് ഉദ്ദേശം. എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും സംയോജനമായിരിക്കും ഫുള്‍ സര്‍വീസ് എയര്‍ലൈന്‍- വില്‍സണ്‍ പറഞ്ഞു.
'വിസ്താരക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ശക്തമായ അംഗീകാരമുണ്ട്, എന്നാല്‍ ഇന്ത്യന്‍ വിപണിക്ക് പുറത്ത് നോക്കുകയാണെങ്കില്‍, എയര്‍ ഇന്ത്യക്ക് കൂടുതല്‍ അംഗീകാരമുണ്ട്, 90 വര്‍ഷത്തെ ചരിത്രമുണ്ട്. ഭാവിയിലെ മുഴുവന്‍ സേവന കാരിയര്‍ എയര്‍ ഇന്ത്യ എന്ന് അറിയപ്പെടും- വില്‍സണ്‍ പറഞ്ഞു.

 

Latest News