ദുബായ്- യു.എ.ഇയില്‍ പെട്രോള്‍ വില നേരിയ തോതില്‍ കൂട്ടി. പെട്രോള്‍ ലിറ്ററിന് നാലു ഫില്‍സ് വീതമാണ് കൂട്ടിയത്. ഇതോടെ സ്‌പെഷ്യല്‍ പെട്രോള്‍ വില 2.97 ദിര്‍ഹമായും (പഴത് 2.93 ദിര്‍ഹം), ഇ പ്ലസ് വില 2.90 ദിര്‍ഹമായും (പഴയത് 2.86) വര്‍ധിക്കും.
ഡീസല്‍ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. 24 ഫില്‍സാണ് ഡീസല്‍ ലിറ്ററിന് കുറയുക. ഇതോടെ ഡീസലിന്റെ വില 3.38 ദിര്‍ഹത്തില്‍നിന്ന് 3.14 ദിര്‍ഹമായി കുറയും. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ പെട്രോളിന്റെ വില 3.05 ദിര്‍ഹത്തില്‍ നിന്നും 3.09 ദിര്‍ഹമായും വര്‍ധിപ്പിച്ചു.