ദുബായ്- യുഎഇയില്‍ കടയില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച 32 കാരനായ ഏഷ്യക്കാരന് കോടതി ശിക്ഷ വിധിച്ചു. കോടതി ഒരു മാസത്തെ തടവും നാടുകടത്തലുമാണ് ശിക്ഷ. ലാപ്‌ടോപ്പിന്റെ വിലയായ 2,999 ദിര്‍ഹം പിഴയടക്കാനും ഉത്തരവിട്ടു.
ജുമൈറയിലെ ഒരു കടയില്‍ മോഷണം നടന്നതായി ദുബായ് പോലീസിന്റെ ഓപ്പറേഷന്‍ റൂമിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കടയിലെത്തി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പില്‍ നിന്ന് ഒരാള്‍ ബാര്‍കോഡ് സ്റ്റിക്കര്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.
രാത്രി 11 മണിയോടെയാണ് മോഷണം നടന്നതെന്ന് കടയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. മോഷണ വിവരം ജീവനക്കാര്‍ക്ക് അറിയാമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു. ബാര്‍ കോഡ് നീക്കം ചെയ്ത് മറച്ചുവെച്ച ശേഷം ഉപകരണവുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)