Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്ലിം ലീഗിൽ നടക്കുന്നത് സംഭവിക്കേണ്ടുന്ന തലമുറ മാറ്റം; ഗ്രൂപ്പല്ല അടിസ്ഥാനം-കെ.എം ഷാജി

കോഴിക്കോട്- മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നേതാക്കളെ തെരഞ്ഞെടുത്തതെന്ന വാർത്തകൾ നിറം പിടിപ്പിച്ചതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സ്വാഭാവികമായി സംഭവിച്ച, സംഭവിക്കേണ്ടുന്ന തലമുറ മാറ്റമാണ് പാർട്ടിയിൽ നടക്കുന്നതെന്നും പ്രവർത്തനപരിചയവും സംഘാടന മികവും മെറിറ്റായി  തെരഞ്ഞെടുക്കപ്പെട്ടു വരുന്നവരാണ് ഭൂരിപക്ഷമെന്നും അവരിൽ പക്ഷം തിരയുന്നത്  'ധാരാളം പാല് കുടിക്കാനുള്ളപ്പോൾ ചോര തിരയുന്നതിന്' സമാനമാണെന്നും ഷാജി വ്യക്തമാക്കി.

മുസ്‌ലിം ലീഗ് ആശയപരമായ നിലനിൽപിന്റെ 75 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായും വിജയകരമായും പൂർത്തീകരിച്ച് ഓരോ ഘടകങ്ങളും പുനഃസംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. സന്തോഷമുള്ളൊരു കാര്യം തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഒട്ടേറെ പേർ എം. എസ്. എഫ്  കാലം മുതൽ കൂടെ നിന്ന് പ്രവർത്തിച്ചവരും സുഹൃത്തുക്കളുമാണ് എന്നുള്ളതാണ്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പാർട്ടിയുടെ വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളിൽ ഒരുമിച്ച് നടന്നവർ മാതൃപ്രസ്ഥാനത്തിന്റെ അമരക്കാരായി വരുന്നത് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. സ്വാഭാവികമായി സംഭവിക്കുന്ന, സംഭവിക്കേണ്ടുന്ന തലമുറ മാറ്റം കൂടിയാണത്.
രാജ്യവും സംസ്ഥാനവും ജനാധിപത്യ മര്യാദകൾ ഇല്ലാതാക്കുന്ന, ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന കാലത്ത് മുസ് ലിം ലീഗ് പാർട്ടിക്ക് തീർച്ചയായും ഒരു പക്ഷമുണ്ട്. അത് നീതിക്ക് വേണ്ടിയുള്ള നേരിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ പക്ഷമാണ്. അതിനുള്ള  തയ്യാറെടുപ്പുകൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ്  നേതൃത്വം നൽകുന്നത്. ഒരു നായകന് കീഴിൽ ഒരൊറ്റ അണിയായി മുന്നേറേണ്ട സമയമാണിത്.
ഓരോ തലത്തിലും ആര് തെരഞ്ഞെടുക്കപ്പെട്ടു എന്നതല്ല. അവരുടെ കാലത്തെ  സർഗാത്മകവും ക്രിയാത്മകവും ആക്കുകയെന്നതാണ് പ്രധാനം. പുതിയ ഭാരവാഹികൾക്ക് പുതിയ വെല്ലുവിളികളെ അതിജയിക്കാനും 
തീരുമാനങ്ങൾ എടുക്കാനുമുള്ള പ്രാപ്തിയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനി തെത്തെടുക്കപ്പെടാൻ പോകുന്ന മുഴുവൻ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതിശയം ഉള്ളതും നിറം പിടിപ്പിച്ചതുമായ വാർത്തകളെ അവഗണിക്കാനും ഷാജി ആവശ്യപ്പെട്ടു. 

Latest News