കൊച്ചി - വടക്കേക്കര തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടിൽ അംബിക(59), ഭർതൃ മാതാവ് സരോജിനി (90) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ രണ്ടുപേരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലുമായിരുന്നു. വടക്കേക്കര പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്. ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.