Sorry, you need to enable JavaScript to visit this website.

അലി മുല്ലയുടെ ബാങ്ക് വിളിക്ക് നാലു പതിറ്റാണ്ട് 

അലി അഹമ്മദ് അൽ മുല്ല
ഹറം ഇമാം ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസിനൊപ്പം അലി അഹമ്മദ് അൽ മുല്ല

വിശ്വാസികളുടെ മനസ്സിലേക്ക് ദൈവവിളിയുടെ ശബ്ദം ആഴ്ന്നിറങ്ങുന്ന ആത്മീയതയുടെ  ഉണർത്തുപാട്ടായ വിശുദ്ധ ബാങ്ക് വിളി ജീവിത തപസ്യയാക്കി മാറ്റിയ വ്യക്തിയാണ് അലി മുല്ല. ജീവിതം പൂർണമായും ദൈവവിളി ഉച്ചത്തിൽ വിളിക്കാനുള്ള ഉപാധിയാക്കി ഉഴിഞ്ഞുവെച്ചിരിക്കുകയാണിദ്ദേഹം. തന്റെ പിതാമഹന്മാരുടെ പാതയിലൂടെ അനുഗ്രഹിച്ചു കിട്ടിയ ഈ തൊഴിൽ മൂലം ഹറമിലെ ബിലാൽ എന്ന പുണ്യനാമം വരെ ഇദ്ദേഹത്തെ തേടിയെത്തി. ഇരുന്നൂറ് വർഷത്തെ പാരമ്പര്യമുണ്ട് അലി മുല്ലയുടെ കുടുംബത്തിന് ഹറമിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട ചരിത്രത്തിന്. 

ലോക മുസ്‌ലിംകളുടെ ആരാധനയുടെ കേന്ദ്രബിന്ദുവായ പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ മാധുര്യമൂറും ബാങ്ക്‌വിളിയുടെ ഉടമയായ അലി അഹമ്മദ് അൽ മുല്ലയുടെ ബാങ്ക്‌വിളിക്ക് നാല് പതിറ്റാണ്ടിന്റെ തിളക്കം. 
73 കാരനായ മസ്ജിദുൽ ഹറാമിലെ ബിലാൽ എന്നറിയപ്പെടുന്ന അലി മുല്ലയുടെ ശ്രുതി മധുരമായ ബാങ്ക് വിളി 43 വർഷമാണ് പിന്നിടുന്നത്. ലോക മുസ്‌ലിംകളിൽ ഇദ്ദേഹത്തിന്റെ കർണാനന്ദകരമായ സ്വരം ശ്രവിക്കാത്തവർ വളരെ വിരളമായിരിക്കും. ദൈവിക പാതയിൽ ഏറ്റവും പുണ്യമുള്ള തൊഴിലാണ് അവന് സാഷ്ടാംഗം ചെയ്യുന്ന ആരാധനയിലേക്ക് വിശ്വാസികളെ ക്ഷണിക്കുകയെന്നത്. എന്നാൽ ആ കർമം ലോകത്തെ ഏറ്റവും പുണ്യമുള്ള സ്ഥലത്തേക്കാവുമ്പോൾ അതിന് ഇരട്ടിമധുരവുമായിരിക്കും. ആ പുണ്യ വിളിയാളത്തിന്റെ പിന്നിൽ നാല് പതിറ്റാണ്ടിലധികമായി കർമനിരതനായിരിക്കുകയാണ് അലി മുല്ല. ഭക്തി സാന്ദ്രമായ മക്കയിലെ മസ്ജിദുൽ ഹറാമിലെ ബാങ്ക് വിളി കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമയും അതോടൊപ്പം അതിൽ ലയിച്ച് മനസ്സിനെ പുളകിതവുമാക്കും.


വിശ്വാസികളുടെ മനസ്സിലേക്ക് ദൈവവിളിയുടെ ശബ്ദം ആഴ്ന്നിറങ്ങുന്ന ആത്മീയതയുടെ  ഉണർത്തുപാട്ടായ വിശുദ്ധ ബാങ്ക് വിളി ജീവിത തപസ്യയാക്കി മാറ്റിയ വ്യക്തിയാണ് അലി മുല്ല. ജീവിതം പൂർണമായും ദൈവവിളി ഉച്ചത്തിൽ വിളിക്കാനുള്ള ഉപാധിയാക്കി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണിദ്ദേഹം. തന്റെ പിതാമഹന്മാരുടെ പാതയിലൂടെ അനുഗ്രഹിച്ചു കിട്ടിയ ഈ തൊഴിൽ മൂലം ഹറമിലെ ബിലാൽ എന്ന പുണ്യനാമം വരെ ഇദ്ദേഹത്തെ തേടിയെത്തി. ഇരുന്നൂറ് വർഷത്തെ പാരമ്പര്യമുണ്ട് അലി മുല്ലയുടെ കുടുംബത്തിന് ഹറമിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട ചരിത്രത്തിന്. ഹറമിനു തൊട്ടടുത്തുള്ള സൂഖുലൈലിലാണ് അലി മുല്ലയുടെ ജനനം. പാരമ്പര്യമായി കുടുംബത്തിനു ലഭിച്ച ഹറം പള്ളിയിലെ ബാങ്ക് വിളിക്കു പുറമെ സ്വർണം, വെള്ളി ആഭരണ നിർമാണമായിരുന്നു കുടുംബത്തിന്റെ ഉപജീവന മാർഗം. പിതാവിന്റെയും പിതാമഹന്മാരുടെയും പുണ്യ പാതയിൽ ആകൃഷ്ടനായാണ് അലി മുല്ല മുഅദ്ദിൻ ജോലിയിലേക്ക് തിരിഞ്ഞത്.


തന്റെ പതിനാലാം വയസ്സ് മുതൽ മസ്ജിദുൽ ഹറമിൽ ബാങ്ക് വിളിച്ചു തുടങ്ങിയിരുന്നുവെങ്കിലും 1984 മുതലാണ് ഔദ്യോഗികമായി അദ്ദേഹം മുഅദ്ദിനായി നിയമിതനാവുന്നത്. 73 വയസായിട്ടും ശബ്ദത്തിൽ ഒരു ഇടർച്ചയുമില്ലാതെ ഇന്നും ഇത് തുടരുന്നു. നൂറു കൊല്ലം മുൻപ് ആദ്യകാലത്തെ മക്കയിലെ ഒരു വീട്ടിൽ ആരംഭിച്ച അൽ റഹ്മാനിയ്യ എലിമെന്ററി സ്‌കൂളിലായിരുന്നു അലി മുല്ലയുടെ പ്രാഥമിക വിദ്യാലയം. എന്നാൽ അതിനു മുൻപ് തന്നെ സ്വന്തം വീട്ടിൽ നിന്നും കണക്കും എഴുത്തും പഠിച്ചിരുന്നു. കൂടാതെ ഹറമിലെ പ്രധാന ശൈഖ് ആയിരുന്ന ശൈഖ് ആശൂറിനു കീഴിൽ ചേർന്ന് ഖുർആൻ പഠനവും ആരംഭിച്ചു. സ്‌കൂളിൽ ചേർന്നപ്പോൾ എല്ലായ്‌പോഴും മുൻപന്തിയിലായിരുന്ന ഇദ്ദേഹം പലപ്പോഴും സമ്മാനമായി മിഠായിയും കടലാസ് പെൻസിലും ലഭിച്ചിരുന്നത് ഇന്നും ഓർക്കുന്നു. സ്‌കൂൾ പഠനത്തിനിടയിലും പിതാവും വല്യുപ്പയും ഹറമിൽ മുഅദ്ദിൻ ജോലിയിലായത് കൂട്ടുകാർക്കിടയിൽ സ്ഥാനവും ഉണ്ടാക്കി. അതിനിടയിലാണ് തന്റെ പതിനാലാം വയസ്സിൽ ഹറമിലെ മിനാരത്തിൽ കയറി പുണ്യ ഭവനത്തിലേക്ക് നിസ്‌കാരത്തിനായി ക്ഷണിച്ച് ബാങ്ക് വിളിക്കാനുള്ള അവസരം ലഭിച്ചത്. അക്കാലത്ത് ഹറമിൽ ബാങ്ക് വിളിച്ചിരുന്ന ഓരോ കുടുംബത്തിനും പ്രത്യേക മിനാരങ്ങൾ ഉണ്ടായിരുന്നു. അലി മുല്ലയുടേത് ബാബുൽ മഹ്കമയോട് ചേർന്നായിരുന്നു. ഔഖാഫ് മന്ത്രാലയത്തിനു കീഴിൽ ബൈതു നായിബുൽ ഹറം എന്ന കുടുംബത്തിനായിരുന്നു ബാങ്ക് വിളി ക്രമീകരണ ചുമതല.


എലിമെൻററി പഠനത്തിനു ശേഷം ഇന്റർമീഡിയറ്റ് പഠനവും. ജിദ്ദയിലേക്ക് പഠനത്തിനായി പോയെങ്കിലും ഏറെ താമസിയാതെ മക്കയിലേക്ക് തന്നെ തിരിച്ചു പോന്നു. ഇതിനിടയിൽ കോളെജിൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ബാങ്ക് വിളിക്കാൻ അവസരം ലഭിച്ചു. ശൈഖ് ഹസൻ ആലുശൈഖിന് ഏറെ ഇഷ്ടപ്പെട്ടു തന്റെ ബാങ്ക് വിളി എന്നു ബോധ്യമായ അലി മുല്ല മക്കയിൽ ഹറം പള്ളിയിൽ മുഅദ്ദിനായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തി. സ്‌കൂൾ അധ്യാപകനായുള്ള നിയമനം കയ്യിൽ ലഭിച്ച സമയത്താണിത്. വിദേശത്തും നിരവധി പരിപാടികളിൽ ഇദ്ദേഹം സംബന്ധിച്ചിട്ടുണ്ട്. വിദേശത്തെ ഒരു പരിപാടിക്കിടെ അവിടുത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഹറമിലെ ബിലാൽ എന്ന പേര് ആദ്യമായി വിളിച്ചത്. ഈ വിളിയിൽ അങ്ങേയറ്റത്തെ അഭിമാനം തോന്നിയെന്ന് അലി മുല്ല പറയുന്നു.
സവിശേഷ ദിവസങ്ങളിൽ മദീനയിലെ മസ്ജിദുന്നബവിയിലും ഇദ്ദേഹം ബാങ്ക് വിളിക്കാറുണ്ട്. അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലെ വിവിധ പള്ളികളിലും അലി മുല്ലയ്ക്ക് ബാങ്ക് വിളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഈദ് ദിനങ്ങളിലെ ഇദ്ദേഹത്തിന്റെ തക്ബീർ വിളികളും ലോക പ്രശസ്തമാണ്.


 

Latest News