ഹൈദരാബാദ്-പ്രണയത്തിലായ ഹൗസ് ഡ്രൈവറെ തേടി സാഹസികമായി ഇന്ത്യയിലെത്തിയ സൗദി യുവതി ഒടുവില്‍ കാമുകനെ കണ്ടെത്തി വിവാഹിതയായി. മകളെ ഹൗസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിച്ച് പിതാവ് ഇന്ത്യയിലെത്തുമ്പോഴേക്കും 27 കാരിയുടെ വിവാഹം കഴിഞ്ഞിരുന്നു. രേഖകളൊന്നുമില്ലാതെ നേപ്പാള്‍ വഴിയാണ് യുവതി ഇന്ത്യയില്‍ പ്രവേശിച്ചത്.
നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ച യുവതി ദല്‍ഹിയില്‍ വെച്ചാണ് നിസാമാബാദ് സ്വദേശിയായ യുവാവുമായി സന്ധിച്ചത്. ഭര്‍ത്താവിനോടൊപ്പം ഇന്ത്യയില്‍ കഴിയുന്നതിന് അനുമതി തേടി അധികൃതരെ സമീപിച്ചിരിക്കയാണ് അവര്‍ ഇപ്പോള്‍. പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്നും ഇന്ത്യയിലെത്തുമെന്നും യുവതി യുവാവിനെ അറിയിച്ചിരുന്നു.
യുവതിയുടെ പിതാവിന്റെ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന 30 കാരനായ യുവാവ്. ഫെബ്രുവരിയില്‍ യുവാവ് ഇന്ത്യയിലേക്ക് മടങ്ങി. കഴിഞ്ഞ മാസമാണ് യുവതി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയതെന്നും നിസാമാബാദില്‍വെച്ചായിരുന്നു വിവാഹമെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് യുവതിയുടെ പിതാവ് സൗദി എംബസി ഉദ്യോഗസ്ഥരോടൊപ്പം ഹൈദരമാബാദിലെത്തിയത്. മകള്‍ വിവാഹിതയായി എന്നറിയാതെ പിതാവ്, മുന്‍ ഡ്രൈവര്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിനോടൊപ്പം ഇന്ത്യയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് ശനിയാഴ്ച ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷനിലെത്തിയ യുവതി ബോധിപ്പിച്ചു.
പോലീസുകാര്‍ വെള്ളിയാഴ്ച നിസാമാബാദിലെത്തി യുവതിയെ കണ്ടെത്തിയെങ്കിലും മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. താന്‍ സ്വമേധയാ ഇന്ത്യയിലെത്തിയതാണെന്ന് യുവതി വ്യക്തമാക്കിയ സാഹചര്യത്തില്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി നിലനില്‍ക്കില്ലെന്ന് പോലീസ് പറയുന്നു.
ഇവിടെ തങ്ങാന്‍ അനുവദിക്കണമെന്ന യുവതിയുടെ അപേക്ഷയില്‍ ഇനി അധികൃതരാണ് തീരുമാനമെടുക്കേണ്ടത്.