Sorry, you need to enable JavaScript to visit this website.

കണ്‍സെഷന്‍ കെ എസ് ആര്‍ ടി സിയിലേത് പോലെയാക്കണം- സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചു. പ്രായപരിധി ബാധകമല്ലാത്ത റഗുലര്‍ കോഴ്‌സ് പഠിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതോടെ കണ്‍സഷന്‍ കിട്ടാതെയാകും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുവരുന്ന കണ്‍സഷന്‍ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ സി.എം.ഡിയുടെ ഉത്തരവില്‍ പറയുന്നു. നിലവില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമാണ്. അത് തുടരും.
എന്നാല്‍ കെ എസ് ആര്‍ ടി സിയില്‍ നിലവില്‍ വരുന്ന ആനുകൂല്യം തങ്ങള്‍ക്കും വേണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. അനുകൂല തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം തുടങ്ങുമെന്നും അവര്‍ പ്രതികരിച്ചു.
കെ.എസ്.ആര്‍.ടിസിയില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും സ്‌പെഷ്യല്‍ സ്‌കൂളുകളിലും സ്‌പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യം നല്‍കുന്ന കേന്ദ്രങ്ങളിലും പഠിക്കുന്നവര്‍ക്കും നിലവിലെ രീതിയില്‍ കണ്‍സഷന്‍ തുടരും.
സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ ഇന്‍കംടാക്‌സ്, ഐ.ടി.സി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കും.സ്വാശ്രയ കോളേജുകളിലെയും സ്വാകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും ബി.പി.എല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ കണ്‍സഷന്‍ നല്‍കും.സ്വാശ്രയ കോളേജുകള്‍, സ്വകാര്യ അണ്‍ എയ്ഡഡ്, റെക്കഗ്നൈസ്ഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 30% ആണ് കണ്‍സഷന്‍. ടിക്കറ്റ് നിരക്കിന്റെ 35% തുകവീതം വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും ഒടുക്കണം

Latest News