Sorry, you need to enable JavaScript to visit this website.

വൈറല്‍ ഡാന്‍സിലൂടെ താരമായ കോളെജ് അധ്യാപകന് പുതിയ പണി കിട്ടി

വിദിഷ- രണ്ടു ദിവസം മുമ്പ് സോഷ്യല്‍ മീഡയില്‍ വൈറലായ നൃത്തച്ചുവടുകളിലൂടെ പ്രശസതനായ ഡാന്‍സിങ് അങ്കിള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കോളെജ് അധ്യാപകന് പുതിയ ജോലി കിട്ടി. മധ്യപ്രദേശിലെ വിദിഷ മുനിസിപ്പാലിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് 46-കാരന്‍ സജ്ഞീവ് ശ്രീവാസ്തവ നിയമിതനായത്. ബോളിവൂഡ് താരം ഗോവിന്ദയുടെ പഴയ കാല നൃത്തച്ചുവടുകള്‍ അനുകരിച്ച് ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ ശ്രീവാസ്തവ ഡാന്‍സ് കളിച്ചത് രാജ്യത്തൊട്ടാകെ വൈറലായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച പ്രശസ്തിയില്‍ സെലിബ്രിറ്റി പരിവേഷം ലഭിച്ചിരിക്കുകയാണിപ്പോള്‍ ഗോവിന്ദയുടെ കട്ട ഫാനായ ഈ അധ്യാപകന്. 

കഴിഞ്ഞ മൂന്ന് ദിവസമായി വാട്‌സാപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഡാന്‍സിങ് അങ്കിളിന്റെ ഗോവിന്ദ ഡാന്‍സ് കത്തപ്പടരുകയാണ്. 1982 മുതല്‍ ഡാന്‍സ് ചെയ്തു വരുന്നുണ്ടെങ്കിലും ഇപ്പോഴാണ് എല്ലാവരും അറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളികള്‍ വരുന്നുണ്ട്. എല്ലാവരില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തിലും പിന്തുണയിലും നന്ദിയുണ്ടെന്നും തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇതു സഹായിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്റര്‍നെറ്റില്‍ കത്തിപ്പടര്‍ന്ന ശ്രീവാസ്തവയുടെ ഗോവിന്ദ സ്റ്റൈല്‍ നൃത്തച്ചുവടുകള്‍ കണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടക്കം ബോളിവൂഡ് താരങ്ങളായ രവീണ ഠാണ്ഡന്‍, ദിവ്യ ദത്ത, അര്‍ജുന്‍ കപൂര്‍, അനുഷ്‌ക ശര്‍മ, ദിയ മിര്‍സ, സുനില്‍ ഷെട്ടി, സന്ധ്യ മേനോന്‍ തുടങ്ങി നിരവധി പേരാണ് പ്രശംസ ചൊരിഞ്ഞത്.

രണ്ടു ദിവസമായി തന്റെ ഫോണിന് ഒരു ഒഴുവിമല്ലെന്ന് ശ്രീവാസ്തവ പറയുന്നു. മണിക്കൂറില്‍ നൂറോളം കോളുകളാണ് അറ്റന്‍ഡ് ചെയ്തത്. തിരക്കേറിയതോടെ ഉറ്റസുഹൃത്തുക്കളിലൊരാള്‍ മാനേജറുടെ വേഷത്തില്‍ സഹായിക്കാനെത്തിയിരിക്കുകയാണ്. കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നും ഫോട്ടോ അറേഞ്ച് ചെയ്യുന്നതുമെല്ലാം സുഹൃത്താണ്.
 

Latest News