ന്യൂദല്‍ഹി- മദ്യനയ കേസില്‍ അറസ്റ്റിലായ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിടണമെന്ന സി.ബി.ഐയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ചോദ്യങ്ങളില്‍നിന്ന് സിസോദിയ ഒഴിഞ്ഞുമാറുകയാണെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നും സിബിഐ പറഞ്ഞു. മദ്യലോബിക്ക് വേണ്ടി നടത്തിയ നയരൂപീകരണത്തില്‍ 30 കോടിയുടെ കോഴ ഇടപാട് നടന്നതായും സി.ബി.ഐ പറഞ്ഞു.