ന്യൂദല്‍ഹി : ദല്‍ഹിയില്‍ തെരുവ് നായയെ യുവാവ് കെട്ടിയിട്ട് പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ പുറത്ത് വന്നു. ഹരിനഗറിലെ പാര്‍ക്കിലാണ് യുവാവ് തെരുവ് നായയെ പീഡിപ്പിച്ചത്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോക്കല്‍ പൊലീസ് തയ്യാറായില്ലെന്ന് ഇയാള്‍ ആരോപിച്ചു. ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസര്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകനായ തരുണ്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാത്തതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നു.