Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കറുപ്പിനോട് ഒട്ടും വിരോധമില്ല,  എല്ലാം മാധ്യമ സൃഷ്ടി-മുഖ്യമന്ത്രി 

തിരുവനന്തപുരം- കറുപ്പിനോട് വിരോധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വര്‍ദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സമരം ആസൂത്രിതമാണെന്നും ഓടുന്ന വാഹനത്തിന് മുന്നിലേയ്ക്ക് എടുത്തുചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടത്തിയതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കുറച്ച് മാദ്ധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഇതിനുവേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇന്ധന സെസ്സിനെ ന്യായീകരിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തില്‍ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് അവര്‍ കാരണമായി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ 13 തവണ നികുതിയും സെസും കൂട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ല. ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ബഹളം മൂലം സഭ നിര്‍ത്തിവച്ചെങ്കിലും വീണ്ടും പുനരാരംഭിച്ചു.
 

Latest News