മക്ക- ഈ വര്‍ഷത്തെ ഹജിന് മിനായിലെ തമ്പുകളില്‍ ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റിന്റെ മിനായിലെ ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുണ്യസ്ഥലങ്ങളിലെ തമ്പുകളില്‍ ആദ്യമായാണ് ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളും തീര്‍ഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ കട്ടിലുകള്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റിനു കീഴിലെ തമ്പുകളിലാണ് ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുക. പ്രശ്നങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ മുഴുവന്‍ ത്വവാഫ എസ്റ്റാബ്ലിഷ്മെന്റുകള്‍ക്കു കീഴിലെ തമ്പുകളിലും ഇത്തരം കട്ടിലുകള്‍ ഏര്‍പ്പെടുത്തും. തമ്പുകള്‍ക്കുള്ളില്‍ സ്ഥലം ലാഭിക്കുന്നതിന് ഇത്തരം കട്ടിലുകള്‍ സഹായിക്കും. ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഉപയോഗിക്കുന്ന തമ്പുകളില്‍ കൂടുതല്‍ തീര്‍ഥാടകരെ പാര്‍പ്പിക്കില്ല. നേരത്തെ നിശ്ചയിച്ച ശേഷി പ്രകാരമുള്ള തീര്‍ഥാടകരെ മാത്രമേ ഇത്തരം കട്ടിലുകള്‍ ഉപയോഗിക്കുന്ന തമ്പുകളിലും ഈ വര്‍ഷം പാര്‍പ്പിക്കുകയുള്ളൂ.
തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിനുള്ള മിനായുടെ ശേഷി പരിമിതമാണ്. ഹജ് തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നതിന് നിരവധി അപേക്ഷകള്‍ ഹജ്, ഉംറ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഹജ് തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തില്ല. ഹജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയം മുന്‍ഗണന നല്കുന്നു. ഈ വര്‍ഷം തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പതിനഞ്ചു ശതമാനം പാക്ക് ചെയ്ത റെഡിമെയ്ഡ് ഭക്ഷണങ്ങളായിരിക്കും. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മുഴുവന്‍ ആരോഗ്യ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചാണ് കാറ്ററിംഗ് കമ്പനികള്‍ റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ തയാറാക്കുകയെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. റഅ്ഫത് ബദ്ര് ഡബിള്‍ ഡെക്കര്‍ കട്ടില് പദ്ധതിയെ കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചു. എസ്റ്റാബ്ലിഷ്മെന്റ് നിര്‍മിച്ച ഡബിള്‍ ഡെക്കര്‍ കട്ടിലുകളുടെ മാതൃക മന്ത്രി പരിശോധിച്ചു. ഹജ് തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പാക്ക് ചെയ്ത റെഡിമെയ്ഡ് ഭക്ഷണങ്ങളുടെ സാമ്പിളുകളും ഹജിനുള്ള ത്വവാഫ എസ്റ്റാബ്ലിഷ്മെന്റിന്റെ തയാറെടുപ്പുകളും മന്ത്രി വിലയിരുത്തി.
തമ്പുകള്‍ക്കകത്ത് നമസ്കാര സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെക്കുന്നതിനും ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന് ഡോ. റഅ്ഫത് ബദ്ര് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ശ്രമിച്ചാണ് തമ്പുകളില്‍ ഇത്തരം കട്ടിലുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി അബ്ദുല്‍ഫത്താഹ് മുശാത്ത്, ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹുസൈന് അല്‍ശരീഫ്, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും മക്ക ഹജ്, ഉംറ മന്ത്രാലയ ശാഖാ മേധാവിയുമായ എന്‍ജിനീയര്‍ മുഹമ്മദ് അല്‍അഖാദ് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.