Sorry, you need to enable JavaScript to visit this website.

ഭാര്യയുമായുള്ള വഴക്കിനിടെ യുവാവിന്റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

പാറ്റ്‌ന: ഭാര്യയുമായി നടന്ന വഴക്കിനിടെ ഭാര്യാസഹോദരന്‍ ബലമായി പിടിച്ചുവെച്ച് മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. സാഹേബ്ഗഞ്ച് പ്രദേശത്തെ രാംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള പവന്‍ ദാസാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഭാര്യാവീട്ടില്‍ വെച്ച് നടന്ന വഴക്കിനിടെ ഭാര്യാസഹോദരനാണ് മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയതെന്ന് ആശുപത്രിയില്‍വെച്ച് പവന്‍ ദാസ് പൊലീസിന് മൊഴി നല്‍കി.
ഹൈദരാബാദിലെ ഒരു കമ്പനിയിലാണ് പവന്‍ ദാസിന് ജോലി. ഭാര്യയുമായി ഏറെ കാലമായി അകന്നു കഴിയുകയായിരുന്നു ഇദ്ദേഹം. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാര്യയുമായുള്ള വഴക്ക് ഒത്തുതീര്‍പ്പാക്കാനായി പവന്‍ ദാസ് ഭാര്യവീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും, അതിനിടെ ഭാര്യാസഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയശേഷം ബലം പ്രയോഗിച്ച് സ്റ്റീല്‍ ഗ്ലാസ് മലദ്വാരത്തില്‍ കയറ്റുകയുമായിരുന്നുവെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പവന്‍ദാസ് പറയുന്നു. വീട്ടില്‍ മടങ്ങിയെത്തിയ പവന്‍ദാസിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. മലമൂത്ര വിസര്‍ജ്ജനം നടത്താനാകാത്ത അവസ്ഥയുമുണ്ടായി. ഇതോടെയാണ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. മുസാഫര്‍പൂരിലെ ആശുപത്രിയില്‍നിന്ന് ഇദ്ദേഹത്തെ ടി ബി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ വെച്ച് എടുത്ത എക്‌സ്‌റേയിലാണ് പവന്‍ദാസിന്റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് ഉണ്ടെന്ന് കണ്ടെത്തിയത്.
ഭാര്യാ പിതാവ് ശംഭുദാസും , ഭാര്യാസഹോദരന്‍ ദുഗ്ദുഗി ദാസും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ച് അവശനാക്കിയതെന്ന് പവന്‍ദാസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പവന്‍ദാസിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News