Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ്; കാസയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പോലീസിൽ പരാതി

പുൽപള്ളി - പുൽപള്ളിയിൽ ലൗ ജിഹാദിനെതിരെയും നർക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ എന്ന സംഘടനക്കെതിരെ പോലീസിൽ പരാതി. കാസയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികൾക്കും എതിരെ എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എൻ.എയാണ് പുൽപള്ളി പോലീസിൽ പരാതി നൽകിയത്. 

കേരളത്തിന്റെ സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന തരത്തിൽ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വർഗ്ഗീയ പ്രചാരണങ്ങൾ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിർമ്മിതികളാണ്. പുൽപള്ളിയിൽ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉൾക്കൊള്ളിച്ച് കൊണ്ട് കാസയുടെ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിൽ അടക്കം മുസ്‌ലിം സമുദായത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
 

Latest News