ജിസാന്‍- സൗദി അറേബ്യയിലെ ജിസാനില്‍ ഈദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുഹമ്മദ് റാഫി (56) നിര്യാതനായി. നോര്‍ത്ത് പറവൂര്‍ പാലത്തുരുത്ത് സ്വദേശി അബ്ദുറഹ്മാന്റേയും സുഹറയുടെയും മകന്‍ മുഹമ്മദ് റാഫി നജാര്‍ക്കല്‍ ശനിയാഴ്ച പുലര്‍്ചചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യയും രണ്ടു പെണ്‍മക്കളും നാട്ടിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാന്‍ ഈദാബിയില്‍ മറവ് ചെയ്യും.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മരുമകന്‍ നിസാറിന് സഹായവുമായി ഈദാബി ഏരിയ കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വര്‍ഷങ്ങളായി ജിസാനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് റാഫിയുടെ ആകസ്മക വിയോഗത്തില്‍ ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്
ഹാരിസ് കല്ലായി അനുശോചിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)