Sorry, you need to enable JavaScript to visit this website.

പൊതുജനങ്ങളുടെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് ആരും കരുതേണ്ട: പിണറായി

തിരുവനന്തപുരം- പൊതുജനങ്ങളുടെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഭാവി കേരളത്തിന് എന്ന ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. അത്തരത്തില്‍ കളങ്കമുണ്ടാക്കുന്നവരെ ചുമന്നു പോകേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നും പിണറായി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉത്തരവാദിത്വം നിര്‍വഹിക്കാത്തവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

നീക്കങ്ങള്‍ നിരീക്ഷിക്കാനും തെറ്റായ നീക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും പുതിയ കാലത്ത് ബുദ്ധിമുട്ടോ തടസ്സമോ ഇല്ലെന്നു പറഞ്ഞ പിണറായി ഇതെല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും പറഞ്ഞു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നതായും ചില മേഖലകളില്‍ കുറച്ചുകാലം സര്‍വീസിലുണ്ടായിരുന്നവര്‍ സര്‍വീസില്‍ നിന്നും പുറത്തായ കാഴ്ചകള്‍ കണ്ടിട്ടുണ്ടാകുമെന്നു ഓര്‍മപ്പെടുത്തുകയും ചെയ്തു. 

ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

Latest News