അബൂദാബി - പ്രവാസി ഇന്ത്യ അബൂദാബി മേഖലാ സമ്മേളനം മുസഫ സനഇയ്യയിൽ നടന്നു. വൈസ് പ്രസിഡന്റ് ണ്ട് കബീർ വള്ളക്കടവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. നിലവിലെ ഇന്ത്യയുടേയും കേരളത്തിന്റേയും ഭരണകൂടങ്ങൾ നടത്തുന്ന വംശീയ ജനവിരുദ്ധ നയങ്ങള തുറന്നുകാട്ടലാണ് നമുക്ക് ഇപ്പോർ നിർവഹിക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് അദ്ദേഹം ഉണർത്തി. പ്രവാസി ഇന്ത്യാ മേഖലാ പ്രസിഡന്റ് ഷഫീഖ് വെട്ടം ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ നടന്നു.
വെൽഫയർപാർട്ടിയും പ്രവാസി ഇന്ത്യയും നടത്തി വരുന്ന രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് അബ്ദുസലാം വിശദീകരിച്ചു. വെൽഫെയർ പാർട്ടി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി ആശംസാ പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് റനീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫവാസ് നന്ദി പറഞ്ഞു. ഷബീർ വല്ലപ്പുഴ, ഷബീർ മണ്ണാർക്കാട്, റഷാദ് എന്നിവർ നേതൃത്വം വഹിച്ചു.