സിങ്കപൂര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സിങ്കപൂര്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി ഓര്‍ക്കിഡ് പുഷ്പത്തിന് മോഡിയുടെ പേര് നല്‍കി. സിങ്കപൂര്‍ ബൊട്ടാനിക് ഗാര്‍ഡന്‍സിലെ നാഷണല്‍ ഓര്‍ക്കിഡ് ഗാര്‍ഡനിലെ ഒരു ഓര്‍ക്കിഡ് പുഷ്പത്തിനാണ് ഡെന്‍ഡ്രോബ്രിയം നരേന്ദ്ര മോഡി എന്ന പേര് നല്‍കിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഉഷ്ണമേഖലാ പൂന്തോട്ടമാണിത്. ഒരു തൈയില്‍ 14 മുതല്‍ 20 വരെ പുഷ്പങ്ങള്‍ വിരിയുന്ന ഓര്‍ക്കിഡ് ഇനമാണിത്.