ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഹസയില്‍ കോമാളി വേഷം ധരിച്ച് വാഹനങ്ങള്‍ക്കിടയിലൂടെ നടന്ന് ഗതാഗതം തടസ്സപ്പെടുത്തുകയും പോലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത സൗദി യുവാവിനെ പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. ശരീരം മുഴുവന്‍ മറക്കുന്ന പച്ച നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിച്ച് വാഹനങ്ങള്‍ക്കിടയിലൂടെ നടന്നാണ് യുവാവ് വാഹന ഗതാഗതം തടസ്സപ്പെടുത്തിയത്. സ്ഥലത്തെത്തിയ പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ യുവാവ് പെട്ടെന്ന് വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി ഓടിപ്പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— Baher Esmail (@EsmailBaher) February 23, 2023