കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു. കരിപ്പൂരില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയരുമ്പോള്‍ പിന്‍ഭാഗം താഴെ ഉരസിയിരിന്നു. ഇത് മൂലം വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍ സംഭവിക്കുകയായിരുന്നു.
വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാല്‍ തന്നെ ഇന്ധനം തീരുന്ന മുറയ്ക്ക് ലാന്‍ഡിംഗ് നടത്താനാണ് തീരുമാനം. വിമാനത്തില്‍ 168 യാത്രക്കാരുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനായുള്ള നിര്‍ദേശം കൊടുത്തിട്ടുണ്ട്. എല്ലാ വിധ സജീകരങ്ങളും അവിടെ ഒരുക്കുണ്ട്. ആശങ്കക്കുള്ള യാതൊരു സാഹചര്യവും നിലവിലെന്ന് അധികൃതര്‍ അറിയിച്ചു.