മുംബൈ : ജന്മദിനവും വിവാഹ വാര്‍ഷിക ദിനവുമെല്ലാം ഓര്‍ത്തു വെച്ച് പരസ്പരം ആശംസകളും സമ്മാനങ്ങളും കൈമാറുന്ന രീതി കാലം കഴിയും തോറും കൂടുതല്‍ ആകര്‍ഷകവും ഗംഭീരവുമാക്കുകയാണ് പതിവ്. പുതിയ കാലത്ത് ഇതിന്റെയല്ലാം പേരിലുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതിനിടയില്‍ ഈ ദിനങ്ങളൊക്കെ മനസ്സില്‍ നിന്ന് മറന്ന് പോയാലോ? ജീവിതം കട്ടപ്പൊകയായത് തന്നെ. സംശയമുണ്ടെങ്കിലില്‍ ഈ യുവാവിന്റെ അവസ്ഥ നോക്കിയാല്‍ മതി.
വിവാഹ വാര്‍ഷികം മറന്നുപോയതിന്റെ പേരില്‍ ഭാര്യ വീട്ടുകാരില്‍ നിന്ന് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ് മുംബൈയിലെ ഘട്‌കോപ്പര്‍ നിവാസിയായ വിശാല്‍ നാംഗ്രേയ്ക്ക്. മര്‍ദ്ദനം മാത്രമല്ല, അരിശം തീരാതെ ഇയാളുടെ വാഹനവും വീടുമെല്ലാം ഭര്യ വീട്ടുകാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു.
ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്നാണ് യുവാവിനെ അക്രമിച്ചത് എന്നാണ് പരാതി. ഫെബ്രുവരി 18 -നായിരുന്നു ദമ്പതികളുടെ വിവാഹ വാര്‍ഷികം. എന്നാല്‍, ഭര്‍ത്താവ് അത് മറന്നു പോയി. ഇതേ തുടര്‍ന്ന് 27 -കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. 32 വയസുള്ള വിശാല്‍ നാംഗ്രേ ഒരു കൊറിയര്‍ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ്.ഭാര്യ കല്‍പന ഒരു ഫുഡ് ഔട്ട്‌ലെറ്റിലാണ് ജോലി ചെയ്യുന്നത്. 2018 -ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗന്‍വാഡിയിലാണ് ഇരുവരുടെയും ഇപ്പോഴത്തെ താമസം.
വിവാഹ വാര്‍ഷിക ദിനമായ ഫെബ്രുവരി 18 ന് ഭര്‍ത്താവ് ഭാര്യയെ വിവാഹവാര്‍ഷികം ആശംസിക്കാന്‍ മറന്നു. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തില്‍ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭര്‍ത്താവിനോട് അയാളുടെ കൂടെ ജീവിക്കാന്‍ തനിക്കിനി താല്പര്യമില്ലെന്നും പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും എത്തുകയും യുവാവിനേയും ഇയാളുടെ അമ്മയേയും മര്‍ദ്ദിക്കുകയായിരുന്നു, ഇതുകൊണ്ടും അരിശം തീര്‍ന്നില്ല, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും നശിപ്പിച്ചുവത്രെ. ഇക്കാര്യങ്ങളെല്ലാം വിശദമായി ഉള്‍പ്പെടുത്തി വിശാല്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ആദ്യം പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞ് ചര്‍ച്ച നടന്നു എന്നാല്‍ അതിനിടയില്‍ വീണ്ടും കല്‍പന വിശാലിന്റെ അമ്മയെ തല്ലിയെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ വിശാലും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്. വിശാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.