ജക്കാര്‍ത്ത-ഇന്തോനേഷ്യയിലെ ഹല്‍മഹേര ദ്വീപുകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹല്‍മഹേര ദ്വീപുകള്‍ക്ക് വടക്കായി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍ സി എസ്) അറിയിച്ചു. ഭൂമിക്കടിയില്‍ 99 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലര്‍ച്ചെ 1:32ഓടെയാണ് ചലനം അനുഭവപ്പെട്ടത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീരില്‍ 3.4 തീവ്രതയേറിയ നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. തുര്‍ക്കിയിലും സിറിയയിലുമായി ഫെബ്രുവരി ആറിന് ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 43,556 ആണെന്ന് തുര്‍ക്കിയിലെ ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 7930 തുടര്‍ചലനങ്ങളും ഇവിടെ അനുഭവപ്പെട്ടു. ആറ് ലക്ഷം അപ്പാര്‍ട്ടുമെന്റുകളും ഒന്നരലക്ഷം വ്യാപാരകേന്ദ്രങ്ങളും തുര്‍ക്കിയില്‍ നാമാവശേഷമായി.