കോഴിക്കോട്- മെഡിക്കല്‍ കോളെജില്‍ നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജ (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തില്‍ ഇവര്‍ക്ക് നിപ്പയില്ലെന്ന് തെളിഞ്ഞിരുന്നു. ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണിത്. വൈറസ് ബാധ സംശയിക്കുന്ന ആറു പേരെ കൂടി വെള്ളിയാഴ്ച മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ 17 പേരാണ് നിപ്പാ ചികിത്സയില്‍ കഴിയുന്നത്്. 193 പേരെ പരിശോധിച്ചെങ്കിലും 18 പേര്‍ക്കാണ് ഇതുവരെ നപ്പാ സ്ഥിരീകരിച്ചത്. ഇവരില്‍ 17 പേരും മരിച്ചു.