Sorry, you need to enable JavaScript to visit this website.

നെയാദിയുടെ റമദാന്‍ ഇത്തവണ ബഹിരാകാശത്ത്, 27 ന് കുതിച്ചുയരും

അബുദാബി- യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ യാത്ര 27ലേക്കു മാറ്റി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന്  ഫാല്‍ക്കണ്‍9 റോക്കറ്റില്‍ യാത്ര തിരിക്കും.
നെയാദിയുടെ ഈ വര്‍ഷത്തെ വ്രതാനുഷ്ഠാനവും പെരുന്നാളും ബഹിരാകാശത്തായിരിക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു ദീര്‍ഘകാലത്തേക്കു സഞ്ചാരികളെ അയയ്ക്കുന്ന 11 രാജ്യങ്ങളിലൊന്നാകും യു.എ.ഇ.
ബഹിരാകാശത്ത് 6 മാസം തങ്ങി ഗവേഷണത്തില്‍ ഏര്‍പ്പെടാനുള്ള യാത്രയില്‍ നെയാദിക്കു കൂട്ടായി നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ കോസ്‌മോനോട്ട് ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരുമുണ്ട്. 26ന് രാവിലെ 11ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.
യാത്രക്കുള്ള അവസാന വട്ട തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായി നാസ അറിയിച്ചു. ശാരീരികമായും മാനസികമായും സാങ്കേതികമായും സജ്ജമായതായി കെന്നഡി സ്‌പേസ് സെന്ററില്‍ എത്തിയ സുല്‍ത്താന്‍ അല്‍ നെയാദി പറഞ്ഞു. പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ടെക്‌സസിലെ ഹൂസ്റ്റണില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് നാലംഗ സംഘം ഇവിടെ എത്തിയത്.

 

Latest News