ദുബായ്- കുടുംബാംഗങ്ങളേയോ സുഹൃത്തുക്കളെയോ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ദുബായ് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്നു മാസത്തെ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങിയതായി ട്രാവല്‍വൃത്തങ്ങള്‍ അറിയിച്ചു.
ലളിതമായ പ്രക്രിയയിലൂടെ വിസ കരസ്ഥമാക്കാമെന്ന് വിസയെടുത്തവര്‍ പറഞ്ഞു. ബന്ധുക്കള്‍ അടുത്ത രക്തബന്ധുക്കളാവണം. ആയിരം ദിര്‍ഹമാണ് വിസക്കുള്ള ഫീസ്. എഴുന്നൂറ് റിയാലോളം മറ്റ് ചെലവുകളാവും.
എന്നാല്‍ തങ്ങളുടെ സിസ്റ്റങ്ങളില്‍നിന്ന് ഇപ്പോള്‍ വിസക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. വ്യക്തികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. ബിസിനസ്, തൊഴില്‍ അവസരങ്ങള്‍ക്കായുള്ള എന്‍ട്രി പെര്‍മിറ്റിനും അപേക്ഷിക്കാം. ജി.ഡി.ആര്‍.എഫ്.എ വെബ്‌സൈറ്റില്‍ വിശദാംശങ്ങളുണ്ട്.