Sorry, you need to enable JavaScript to visit this website.

സൗദികളുടെ പരമ്പരാഗത നൃത്തത്തില്‍ മലയാളി ബാലികയും

ബുറൈദ- സൗദി അറേബ്യയുടെ ഫൗണ്ടേഷന്‍ ദിനാഘോഷത്തില്‍ ബുറൈദയില്‍ പരമ്പരാഗത നൃത്തച്ചുവടുകള്‍ വെക്കുകയായിരുന്ന സ്വദേശികള്‍ക്ക് ഇടയിലേക്ക് കയറി മലയാളി ബാലികയും. കൊല്ലം കൂട്ടിക്കട സ്വദേശി സെയ്യിദ് ഇക്ബാല്‍ ലിബാസിന്റ മകള്‍ ഇശള്‍ മറിയം സയ്യിദാണ് (5) വിദേശികളുടെയും സ്വദേശികളുടെയും മനം കവര്‍ന്നത്.
സ്വദേശികളുടെ നൃത്തച്ചുവടിന്റെ ആവേശത്തിനിടെ  ഇശള്‍ അരങ്ങിലേക്ക് കയറുകയായിരുന്നു.  ബാലികയെ ഒപ്പം കൂട്ടിയ സ്വദേശികള്‍ പ്രോത്സാഹനവും നല്‍കി. പരിപാടിയുടെ സമാപനത്തില്‍ ലിബാസിനെയും ഒരു വയസുകാരന്‍ ലയിക്ക് സയ്യിദിനെയും സ്വദേശികള്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News