റിയാദ് - എല്ലാ വര്‍ഷവും റമദാനോടനുബന്ധിച്ചും മറ്റും ഒരേ കിംവദന്തികള്‍ ആവര്‍ത്തിക്കുന്നതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. വിശുദ്ധ റമദാന്‍ സമാഗതമാകാറുകുന്നതോടെ റമദാന്‍ പാനീയങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അവ ക്യാന്‍സറിന് കാരണമാകുമെന്നുമുള്ള ചൊല്ല് പ്രചരിക്കും. ഇവ പ്രചരിപ്പിക്കുന്നവരെ വിശ്വസിക്കരുത്. റമദാന്‍ പാനീയങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
പെരുന്നാള്‍ വരുന്നതോടെ ഫിത്ര്‍ സകാത്ത് തൂക്കുന്ന തുലാസുകള്‍ ശ്രദ്ധിക്കണമെന്നും ഫിത്ര്‍ സക്കാത്ത് വിതരണത്തിന് തയാറാക്കുന്ന അരി പേക്കറ്റുകളുടെ തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും ഇത്തരക്കാര്‍ പറയും. അവരെ വിശ്വസിക്കരുത്. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന കിംവദന്തിയാണ്.
ഷോപ്പിംഗ് സമയം വന്നാല്‍ സൗദി വിപണിയിലുള്ളത് പ്ലാസ്റ്റിക് അരിയാണെന്നും മിഠായികളില്‍ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും അവര്‍ പറയുക. ഇതും തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന കിംവദന്തിയാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാരുടെ വേതന വിതരണ സമയം സമാഗതമായാല്‍ വേഗത്തില്‍ ആകര്‍ഷകമായ ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതികളെയും നിയമ വിരുദ്ധ ഡിജിറ്റല്‍ കറന്‍സികളെയും കുറിച്ച കിംവദന്തികള്‍ പ്രചരിക്കുന്നതും പതിവാണ്. ഇവ പ്രചരിപ്പിക്കുന്നവരെ വിശ്വസിക്കരുത്. ഇതും ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്ന കിംവദന്തികളാണെന്ന് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)