കണ്ണൂര്‍-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വര്‍ഷം തടവും ഒരു ക്ഷം രൂപ പിഴയും. നടുവില്‍ കൊട്ടച്ചോല സ്വദേശി പഴുപ്ലാക്കല്‍ സനല്‍ സജു (29)നെയാണ് തളിപ്പറമ്പ അതിവേഗ പോക്‌സോ കോടതി ജഡ്ജി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.
2015 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16 കാരിയെ ഒടുവള്ളില്‍ വെച്ച് ബൈക്കില്‍ കയറ്റി എളമ്പേരംപാറയിലെ വിജനമായ സ്ഥലത്ത് എത്തിച്ച് ബലാല്‍സംഗം ചെയ്യുകയും അടുത്ത ദിവസം നീലേശ്വരത്തെ ലോഡ്ജില്‍ കൊണ്ടുപോയിപീഡിപ്പിക്കുകയുമായിരുന്നു. ആലക്കോട് സി.ഐ ആയിരുന്ന എ.വി ജോണ്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സനല്‍ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുയും ജയില്‍ കിടക്കുകയും ചെയ്തിരുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരമാണ് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പ്രോസിക്യൂഷന് വേണ്ടി ഷെറിമോള്‍ ജോസ് ഹാജരായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)