റിയാദ് - ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ അവസാനിച്ചതോടെ സൗദി രക്ഷാ സംഘം തുര്‍ക്കിയില്‍ നിന്ന് മടങ്ങി. വന്‍ നാശം വിതച്ച് ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പങ്ങള്‍ക്കു ശേഷമാണ് സൗദി രക്ഷാ സംഘം തുര്‍ക്കിയിലെത്തിയത്. തുര്‍ക്കിയിലെ വിവിധ നഗരങ്ങളില്‍ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. സൗദി രക്ഷാ സംഘം തുര്‍ക്കിയില്‍ നിന്ന് വിമാനം കയറുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പ കെടുതികള്‍ക്കിരയായവര്‍ക്ക് ധനസഹായം സമാഹരിക്കാന്‍ ആരംഭിച്ച ജനകീയ കാമ്പയിനിലൂടെ ഇതുവരെ 44 കോടിയിലേറെ റിയാല്‍ ലഭിച്ചു. ഈ മാസം എട്ടിന് ബുധനാഴ്ച ഉച്ചക്കാണ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്‌ഫോം വഴി ജനകീയ സംഭാവന ശേഖരണ കാമ്പയിന്‍ ആരംഭിച്ചത്. വ്യാഴം രാവിലെ വരെ 44 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചു.
അതിനിടെ, സിറിയയില്‍ ഭൂകമ്പ ബാധിത ബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള റിലീഫ് വസ്തുക്കള്‍ വഹിച്ച ഇരുപതു ട്രെയിലറുകള്‍ തുര്‍ക്കി, സിറിയ അതിര്‍ത്തി വഴി സിറിയയില്‍ പ്രവേശിച്ചു. ഭക്ഷ്യവസ്തുക്കളും കമ്പിളിയും തമ്പുകളും മെഡിക്കല്‍ വസ്തുക്കളും അടക്കം ടണ്‍ കണക്കിന് റിലീഫ് വസ്തുക്കള്‍ ഓരോ ലോറിയിലുമുണ്ട്. ഉത്തര സിറിയയിലെ ഏതാനും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലും സൗദി അറേബ്യ ട്രക്കുകള്‍ വഴി ഉത്തര സിറിയയില്‍ ടണ്‍ കണക്കിന് റിലീഫ് വസ്തുക്കള്‍ എത്തിച്ചിരുന്നു. സിറിയയിലെ അലപ്പോ എയര്‍പോര്‍ട്ട് വഴി വിമാന മാര്‍ഗവും സൗദി അറേബ്യ റിലീഫ് വസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്.