ആലപ്പുഴ- ഉംറ കഴിഞ്ഞു മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് അഭിഭാഷകന്‍ മരിച്ചു. ആറാട്ടുപുഴ കണ്ടങ്കേരില്‍ പുതുവലില്‍ അഡ്വ. എം എസ് ഉസ്മാനാണ് (72) മരിച്ചത്. കുടുംബത്തോടൊപ്പം ഉംറക്ക് പോയിരുന്ന ഇദ്ദേഹം ബുധനാഴ്ച രാത്രിയാണ് തിരികെ വീട്ടില്‍ എത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു. മാവേലിക്കര ബാറിലെ അഭിഭാഷകനായിരുന്നു.എ എം ഐ ട്രസ്റ്റ് ചെയര്‍മാന്‍, എം.ഇ.എസ്. കാര്‍ത്തികപ്പള്ളിതാലൂക്ക് പ്രസിഡന്റ് ,,ജീലത്തുല്‍ മുഹമ്മദിയാ സംഘം, പാനൂര്‍ ജമാഅത്ത്, ഇലിപ്പക്കുളം ജമാഅത്ത് എന്നിവയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനുമായിരുന്നു. മുന്‍ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അംഗം, മാവേലിക്കര ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്, കോണ്‍ഗ്രസ് കാര്‍ത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി മുന്‍. എക്‌സിക്യൂട്ടീവ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നജ്മ. മക്കള്‍ തൗസീഫ് ഉസ്മാന്‍ (ക്യാനഡ) സജ ഉസ്മാന്‍, (എസ്.ബി.ഐ.മാവേലിക്കര) സബ ഉസ്മാന്‍ (മുന്‍സിഫ് മജിസ്‌ട്രേറ്റ് പരവൂര്‍). മരുമക്കള്‍: സുമി തൗസീഫ് (കാനഡ) സജാദ് അബ്ദുല്‍ (അബുദാബി) അജ്മല്‍ സത്താര്‍ (സൗദി) ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തെക്കേ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)