Sorry, you need to enable JavaScript to visit this website.

പ്രവാസി വെൽഫെയർ കോബാർ മേഖലയ്ക്ക് പുതിയ കമ്മിറ്റി

അൻവർ സലീം, ഷജീർ തൂണേരി, കെ.എം സാബിഖ്

അൽകോബാർ- പ്രവാസി വെൽഫെയർ അൽകോബാർ മേഖല കമ്മിറ്റി അടുത്ത രണ്ടു വർഷത്തേക്ക് പുതിയ ഭാരവാഹികളെയും റീജ്യണൽ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമരങ്ങളിലൂടെ കടന്നു വന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയൻ വിലക്കയറ്റം കൊണ്ട് പൊരുതി മുട്ടുന്ന ജനങ്ങളുടെ ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നത് മാടമ്പിത്തരമാണെന്ന് യോഗം വിലയിരുത്തി. പുതിയ ഭാരവാഹികളായി അൻവർ സലീം (പ്രസി.), ഷജീർ തൂണേരി (ജന. സെക്ര.), കെ.എം. സാബിഖ് (ട്രഷ.), അഡ്വ.നവീൻ കുമാർ (ജനസേവനം), ഷനോജ് തിരുവനന്തപുരം, ഫൗസിയ അനീസ് (വൈസ് പ്രസി.), നൗഫർ മമ്പാട്, ഹാരിസ് തിരുവനന്തപുരം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. 
എക്‌സിക്യൂട്ടീവ് അംഗങ്ങളായി പർവേസ് മുഹമ്മദ്, സിറാജ് തലശ്ശേരി, പി.ടി.അഷ്‌റഫ്, മുഹമ്മദ് സഫ് വാൻ, നജ്മുസ്സമാൻ, സന്തോഷ് കുമാർ, എ.കെ. ഇല്യാസ്, ആരിഫ് അലി, ഖമറുദ്ദീൻ വടകര, ആരിഫ നജ്മുസ്സമാൻ, അനീസ സിയാദ്, ജുബൈരിയ ഹംസ, എം.എസ് സിയാദ്, റഊഫ് അണ്ടത്തോട്, താഹ കൊടുങ്ങല്ലൂർ, ഖലീലു റഹ്മാൻ അന്നടക്ക എന്നിവരെയും തെരഞ്ഞെടുത്തു.

Latest News