റിയാദ് - സൗദി സ്ഥാപകദിനാഘോഷത്തിനിടെ സൗദി യുവാവ് കുതിരപ്പുറത്തു നിന്ന് വീണു. ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച അശ്വാഭ്യാസ പ്രകടനത്തിനിടെയാണ് യുവാവ് കുതിരപ്പുറത്തു നിന്ന് വീണത്. പിന്‍വശത്തെ കാലുകളില്‍ ഊന്നി മുന്‍വശത്തെ കാലുകള്‍ ഉയര്‍ത്തി മുകളിലേക്ക് ഉയരുന്നതിനിടെ ബാലന്‍സ് തെറ്റി കുതിര ദേഹമിടിച്ച് നിലത്തുവീഴുകയായിരുന്നു.
നിമിഷ നേരം കൊണ്ട് ബാലന്‍സ് വീണ്ടെടുത്ത് കുതിര നിലത്തു നിന്ന് എഴുന്നേറ്റു. നിലത്തു വീണിട്ടും കടിഞ്ഞാണിലെ പിടിവിടാതിരുന്ന യുവാവും ഈ സമയത്ത് കുതിരപ്പുറത്തു തന്നെയുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— مقاطع فيديو (@Yoyahegazy1) February 22, 2023