Sorry, you need to enable JavaScript to visit this website.

അമൃതം പൊടിയില്‍ പല്ലിയുടെ അവശിഷ്ടം; അന്വേഷിക്കുമെന്ന് അധികൃതര്‍

അമൃതം പൊടിയില്‍ പല്ലിയുടെ അവശിഷ്ടം.

നെടുമ്പാശ്ശേരി- പഞ്ചായത്തിലെ 75ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയുടെ അവശിഷ്ടം. രണ്ട് മാസം  മുമ്പാണ് അങ്കണവാടിയില്‍നിന്ന് പൊടി നല്‍കിയത്.
500 ഗ്രാം തൂക്കമുള്ള ആറ് പാക്കറ്റ് ( മൂന്ന് കിലോ ) അമൃതം പൊടിയാണ് ഓരോ കുട്ടിക്കും നല്‍കുന്നത്. അവസാന പാക്കറ്റ് വീട്ടുകാര്‍ വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് പല്ലിയുടെ ഉണങ്ങിയ ജഡം കണ്ടെത്തിയത്.
കേരള സര്‍ക്കാര്‍  വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയ്യാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിന്‍, പഞ്ചസാര എന്നിവ ചേര്‍ത്തുള്ള ഉത്പ്പന്നമാണ് അമൃതം ന്യൂട്രിമിക്‌സ്. ആറ് മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലെ 167 അങ്കണവാടികളില്‍ നെടുമ്പാേശ്ശരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കരിയാട്ടിലാണ് പരിശീലനം നേടിയ കുടംബശ്രീ പ്രവര്‍ത്തകര്‍ അമൃതം പൊടിയുണ്ടാക്കുന്നത്. അതേ സമയം അതിസൂക്ഷ്മവും, സുരക്ഷിതവുമായാണ് ഉല്‍പന്നമുണ്ടാക്കുന്നതെന്ന് പാറക്കടവ് ബ്ലോക്ക് ശിശുവികസന ഓഫീസര്‍ സൂസണ്‍ പോള്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം തുറന്ന് വെക്കുന്ന അമൃതം പൊടിയുടെ ഗന്ധം പല്ലിയെ ആകര്‍ഷിക്കാന്‍ സാധ്യത ഏറെയാണ്. സംഭവം അന്വേഷിക്കുമെന്നും ജില്ല കുടംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ശിശുവികസന ഓഫീസര്‍ പറഞ്ഞു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News