തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ എതാണ്ട് എല്ലാ ജില്ലകളിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം. സംഘടിതമായ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഇതില്‍ ഏജന്റുമാരുടെ പങ്ക് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായ പരിശോധനയാണ് ഇത് സംബന്ധിച്ച് നടത്തുക. വില്ലേജ് ഓഫിസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധന നടക്കും എന്നാല്‍ നിലവിലെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ അന്വേഷണം തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന് നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും സര്‍ക്കാറില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. എങ്ങനെയെല്ലാമാണ് തട്ടിപ്പ് നടത്തിയതെന്നത് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)