Sorry, you need to enable JavaScript to visit this website.

സി.പി.എം ചര്‍ച്ച നടത്തിയത് സമാധാനം സ്ഥാപിക്കാനെന്ന് എം.വി.ഗോവിന്ദന്‍, ജമാഅത്ത് ചര്‍ച്ച സമുദായം അംഗീകരിക്കില്ല

കണ്ണൂര്‍- ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചര്‍ച്ച നടത്തിയെന്ന കാര്യം അന്നും ഇന്നും തങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും ഒരു യോഗവും രഹസ്യമായല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും നടത്തിയ ചര്‍ച്ചയെ മുസ്ലീം സമുദായം അനുകൂലിക്കില്ലെന്നും കോഴി കുറുക്കന്റെയടുത്ത് ചര്‍ച്ചയ്ക്കുപോയി എന്ന നിലയിലാണ് അവര്‍ അതിനെ വിശേഷിപ്പിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എം, ആര്‍.എസ്.എസ് ചര്‍ച്ചയില്‍ ഒരു ഒളിച്ചുകളിയുമില്ല. കൃത്യമായി പറഞ്ഞുകൊണ്ടുതന്നെയാണ് ചര്‍ച്ച നടത്തിയത്. കണ്ണൂരില്‍ നിരവധി യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍വ്വകക്ഷിയോഗങ്ങളും ഉഭയകക്ഷിയോഗങ്ങളുമെല്ലാമുണ്ട്. അതിന്റെയെല്ലാം ഉദ്ദേശം കണ്ണൂരിലും സംസ്ഥാനത്തും സമാധാനം സ്ഥാപിക്കുക എന്നതാണ്. സമാധാനം സ്ഥാപിക്കാനായി ഫലപ്രദമായി രാഷ്ട്രീയ കക്ഷികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തും. രഹസ്യമായി ഒരു യോഗവും ചേര്‍ന്നിട്ടില്ല. ചര്‍ച്ച നടത്തിയെന്ന കാര്യം അന്നും ഇന്നും നിഷേധിച്ചിട്ടില്ല. കാരണം പരസ്യമായ യോഗങ്ങളാണ് നടന്നത്. വലിയ സംഘര്‍ഷവും പ്രശ്‌നങ്ങളും രൂപപ്പെട്ടുവന്ന ഘട്ടങ്ങളിലൊക്കെ സര്‍വ്വകക്ഷി സമ്മേളനവും നടന്നിട്ടുണ്ട്, ഉപയകക്ഷി സമ്മേളനവും നടന്നിട്ടുണ്ട്. അതെല്ലാം നടന്നതുകൊണ്ട് കേരളത്തില്‍ നല്ലതുപോലെ സമാധാനമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്- എം വി ഗോവിന്ദന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News