തൃശൂര്‍: ഭിന്നശേഷിക്കാരനായ ഗായകന് ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടില്‍ പരേതനായ ഹംസയുടെ മകന് അബ്ദുല്‍ കബീര്‍ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാര്‍ ' ആക്ട്സിന്റെ ' പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക് ഓണ്‍ വീല്‍സ്' ഗാനമേളയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കനായില്ല. വേദിയില്‍ പാട്ടുപാടിയശേഷം കബീര്‍ അല്‍പ്പ സമയം വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് അംഗമാണ്. ഖബറടക്കം ഇന്ന് മതിലകം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.