Sorry, you need to enable JavaScript to visit this website.

നിപ്പാ പത്തിമടക്കുന്നു; രണ്ടാമത്തെ രോഗിയുടെ പരിശോധനഫലവും നെഗറ്റീവ്

കോഴിക്കോട് - നിപ്പ രോഗബാധ സ്ഥിരീകരിച്ച രണ്ട് രോഗികളുടെ നിലയിൽ പുരോഗതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നഴ്‌സും മലപ്പുറം സ്വദേശിയുമാണ് സുഖം പ്രാപിക്കുന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ സരിത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എങ്കിലും ഇവരെ നിരീക്ഷിക്കുന്നത് തുടരും.
ഇന്നലെ നിപ്പ രോഗ ലക്ഷണങ്ങളോടെ ആറ് പേരെ കൂടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ മൊത്തം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17 ആണ്. 193 പരിശോധനാ ഫലങ്ങൾ ലഭിച്ചതിൽ 18 എണ്ണമാണ് പോസിറ്റീവുള്ളത്. നിലവിൽ രോഗികളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ എണ്ണം 1949 ആണ്. ഇവരും നിരീക്ഷണത്തിലാണ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ അറിയാനും മറ്റുമായി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ തീരുമനിച്ചതായി ജില്ലാ കലക്ടർ  യു.വി ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റും അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന സിവിൽ സർവീസ് പരീക്ഷക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ ആവശ്യപ്പെട്ടതായി കലക്ടർ പറഞ്ഞു.

Latest News