കൊല്ലം-നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. കൊല്ലം ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപം പന്ത്രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. വീടിന്റെ കോണ്‍ക്രീറ്റ് പണികള്‍ നടക്കുകയായിരുന്നു. ഇതിന്റെ തട്ട് പൊളിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. പന്മന കോലം സ്വദേശി നിസാറാണ് മരിച്ചത്.
രണ്ടുപേരാണ് കുടുങ്ങിക്കിടന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളിയായ ഇയാളെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും എത്തി ഏറെ പണിപ്പെട്ട് നിസാറിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.