റിയാദ്- സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഗോത്രമുദ്രകള്‍ ആലേഖനം ചെയ്ത പതാകകള്‍ കാറില്‍ പറത്തി പുറത്തിറങ്ങിയ മൂന്നു പേര്‍ പോലീസ് പിടിയില്‍. റിയാദ്, ഹായില്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സംഭവം. മൂന്നു പേരെയും പിടികൂടിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.
വംശീയത ഉയര്‍ത്തി മനുഷ്യര്‍ തമ്മിലുള്ള പരസ്പര ബഹുമാനം ഇല്ലാതാക്കരുതെന്നും നിയമവ്യവസ്ഥിതികള്‍ എല്ലാവരും അനുസരിക്കണമെന്നും ദേശീയ താത്പര്യം മാനിക്കണമെന്നും ഇസ്ലാം എല്ലാവര്‍ക്കുമിടയില്‍ നീതിയും ഐക്യവുമാണ് വിഭാവനം ചെയ്യുന്നതെന്നും രാഷ്ട്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു.