കണ്ണൂർ - കണ്ണൂർ ജില്ലയിലെ വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച രണ്ടാമത്തെ ആൾ ധർമശാല സ്വദേശിയാണെന്ന് സംശയിക്കുന്നു. ആത്മഹത്യയാണെന്ന് സംശയമുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.