കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ക്യാമ്പില്‍ വനിതാ ബി.എസ്.എഫ് കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തതിന് അതിര്‍ത്തി രക്ഷാ സേനയിലെ (ബി.എസ്.എഫ്) ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.
അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരി 18നു രാത്രിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
2022 ല്‍ രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലെ റൈസിംഗ് നഗര്‍ പട്ടണത്തില്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിന് മൂന്ന് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ.്എഫ്) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേരെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനിക ക്യാമ്പുകളില്‍ ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.