തിരുവനന്തപുരം- സിപിഎം, സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കാറുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുണ്ടമന്‍ കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യ കേസില്‍ കൃഷ്ണകുമാര്‍ അടക്കം നാല് പേര്‍ നേരത്തെ െ്രെകം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. ആശ്രമത്തിന് തീയിട്ട ശേഷം റീത്ത് വാങ്ങി പ്രകാശിന് നല്‍കിയത് താനാണെന്ന് കൃഷ്ണകുമാര്‍ മൊഴി നല്‍കിയതായി െ്രെകം ബ്രാഞ്ച് പറഞ്ഞു.
ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനും ചേര്‍ന്നാണെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ അടക്കം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രകാശിന്റെ ആത്മഹത്യ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാര്‍. കസ്റ്റഡി കാലാവധി കഴിയാനിരിക്കെയാണ് ആശ്രമം കത്തിച്ച കേസിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും െ്രെകംബ്രാഞ്ച് അറിയിച്ചു. ആശ്രമം കത്തിക്കാന്‍ പ്രതികള്‍ ബൈക്കിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ െ്രെകം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. കത്തിച്ചശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥാപിച്ചാണ് അക്രമികള്‍ മടങ്ങിയത്.
സിപിഎം, സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ സന്ദീപാനന്ദഗിരി സമൂഹ മാധ്യമങ്ങളില്‍ ബിജെപി അനുകൂലികളില്‍നിന്ന് വ്യാപക ആക്രമണം നേരിട്ടിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച ഇദ്ദേഹത്തിനെതിരെ വ്യാപക പ്രചരണമാണ് നടന്നത്. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ചത്. പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാല് വര്‍ഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സര്‍ക്കാരിനും പോലീസിനും തലവേദനയായിരുന്നു.
സംഭവ ദിവസം ആശ്രമത്തിലെ സിസിടിവി കേടായിരുന്നതും പോലീസിന് തിരിച്ചടിയായി. ആശ്രമത്തിന്റെ പരിധിയിലെ മുഴുവന്‍ സിസിടിവികള്‍ പരിശോധിച്ചിട്ടും നിര്‍ണായകമായ യാതൊരു വിവരവും പോലീസിന് ലഭിച്ചില്ല. ഇതോടെ സ്വാമി തന്നെയാണ് ആശ്രമത്തിന് തീയിട്ടതെന്ന് ആക്ഷേപമുന്നയിച്ച് പലരും രംഗത്തെത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)