Sorry, you need to enable JavaScript to visit this website.

ഐ ഫോണിന് 50 ലക്ഷം രൂപ; ഉപയോഗിക്കാത്ത ഫോൺ കയ്യിലുള്ളവർക്ക് കോളടിക്കും

സാൻഫ്രാൻസിസ്‌കോ-ഐ ഫോണിന്റെ ആദ്യ തലമുറയിലെ ഫോണിന് ലേലത്തിലൂടെ ലഭിച്ചത് 52.47 ലക്ഷം രൂപ. 2007ലെ ആദ്യ തലമുറ ഐ ഫോണിന്റെ ഇതേവരെ ഉപയോഗിക്കാത്തതും ഫാക്ടറി സീൽ പോലും പൊളിക്കാത്തതുമായ ഫോണിനാണ് 63,356.40 ഡോളർ വിലയിൽ വിറ്റത്. അക്കാലത്ത് 599 ഡോളറായി(49,225 രൂപ)രുന്നു ഈ ഫോണിന്റെ വില. റീട്ടെയിൽ ചെയ്ത ആദ്യത്തെ iPhone, 2 മെഗാപിക്‌സൽ ക്യാമറയുള്ളതായിരുന്നു. 3.5 ഇഞ്ച് സ്‌ക്രീനും 4 GB, 8 GB സ്‌റ്റോറേജ് ഓപ്ഷനുകൾ, ഇന്റർനെറ്റ് ആക്‌സസ്, ഐ-ട്യൂൺസ് എന്നിവയും അവതരിപ്പിച്ചു. ഇതിന് ആപ്പ് സ്‌റ്റോർ ഇല്ലായിരുന്നു, 2G നെറ്റ്‌വർക്കിൽ പ്രവർത്തിച്ചിരുന്ന ഫോണായിരുന്നു ഇത്. 
ഉപയോഗിക്കാത്ത ഈ ഫോണിനായുള്ള ഓൺലൈൻ ബിഡ്ഡിംഗ് ഈ മാസം ആദ്യം 2,500 ഡോളറിലാണ് (2,07031 രൂപ) ആരംഭിച്ചത്. ഒടുവിൽ അമേരിക്കയിൽനിന്നുള്ളയാളാണ് ഈ ഫോൺ സ്വന്തമാക്കിയത്.  കാരെൻ ഗ്രീൻ എന്ന കോസ്‌മെറ്റിക് ടാറ്റൂ ആർട്ടിസ്റ്റായിരുന്നു ഫോണിന്റെ യഥാർത്ഥ ഉടമ. 2007 ൽ ഒരു പുതിയ ജോലി ലഭിച്ചപ്പോൾ സുഹൃത്തുക്കളിൽ നിന്ന് സമ്മാനമായി ലഭിച്ചതാണ് ഇത്. ഇവർക്ക് നേരത്തെ ഒരു ഫോൺ ഉണ്ടായിരുന്നതിനാൽ ആ ഫോൺ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 
2019 ലെ ഡേടൈം ടെലിവിഷൻ പ്രോഗ്രാമായ 'ദ ഡോക്ടർ & ദിവ' യിൽ ഈ ഫോണിന് വിലയിട്ടിരുന്നു. ഷോയിലെ ഒരു അവതാരകന്‍ ഫോണിന് അക്കാലത്ത് 5,000 ഡോളർ വില പറഞ്ഞിരുന്നു. 
'ഫാക്ടറി സീൽ ചെയ്ത അവസ്ഥയിലുള്ള യഥാർത്ഥ ഫസ്റ്റ് റിലീസ് ഐഫോൺ ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നവർക്കിടയിൽ ഉയർന്ന മൂല്യമുള്ളതാണ്.
 

Latest News