ഹൈദരബാദ്- വഴിയോരത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. അംബേര്‍പേട്ടിലാണ് സംഭവം.
കുട്ടിയെ നായകള്‍ ആക്രമിക്കുന്നതിന്റെ സി. സി. ടി. വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ നേരെ നായകള്‍ കുരച്ചു ചാടിയതോടെ ഓടി മാറാനും രക്ഷപ്പെടാനും കുട്ടി ശ്രമിച്ചെങ്കിലും നിലത്തു വീഴുകയായിരുന്നു. ഇതോടെ കുട്ടിയെ വളഞ്ഞ നായ്ക്കള്‍ കടിച്ചു കീറുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.